കുടുംബശ്രീ തൊഴില്‍ മേള മാര്‍ച്ച് 11 ന്
അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വേണ്ടി മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബ്ലോക്ക്തല തൊഴില്‍ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും . കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും.
മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സെയില്‍സ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഇന്‍ഷ്യുറന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍, ഫാഷന്‍ ഡിസൈനിംഗ്, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ നിന്നായി 25-ലധികം കമ്പനികള്‍ മേളയിൽ പങ്കെടുക്കും. 700 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. തൊഴില്‍ അന്വേഷകരായ യുവതീയുവാക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജോബ് ഫെയര്‍ പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8606679525, 9746712239
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കുമളി പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ് സി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും.
സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം . എസ്എസ്എല്‍സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 17 വൈകീട്ട് 5 മണി.
ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്ബിഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030.
ദര്‍ഘാസ് ക്ഷണിച്ചു.
തൊടുപുഴ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്ക് ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ മാര്‍ച്ച് 21 വരെ തൊടുപുഴ സ്റ്റേഷനറി ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി മാര്‍ച്ച് 22 ഉച്ചയ്ക്ക് 2 മണി . ഫോണ്‍. 04862 227912.
താത്കാലിക നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എസ്സ്.എസ്സ്.എല്‍.സി പാസ്സായവരും, ഗവണ്‍മെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം. യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ 04862 256780.
താല്‍ക്കാലിക നിയമനം.
ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ മാര്‍ച്ച് 17 രാവിലെ 11ന് . ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകകള്‍ , അവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 15 , വൈകീട്ട് 5 മണി.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 275225.
ലേലം
എം.എ.സി.റ്റി. കുടിശ്ശിക തുക 1,54,102 രൂപ വസൂലാക്കുന്നതിന് ഉടുമ്പന്‍ചോല താലൂക്കില്‍ കല്‍കൂന്തല്‍ വില്ലേജില്‍ നെടുങ്കണ്ടം കരയില്‍ കക്ഷിയുടെ പേരില്‍ 21223 നമ്പര്‍ തണ്ടപ്പേരില്‍ സര്‍വേ നമ്പര്‍ 77/161 ല്‍ പെട്ടതുമായ 1.0977 ഹെക്ടര്‍ വസ്തു മാര്‍ച്ച് 29 ന്, ഉച്ചയ്ക്ക് രണ്ടിന് കല്‍കൂന്തല്‍ വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് നെടുങ്കണ്ടം ആര്‍. ആര്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04868 233770.
വാഹനലേലം
എം.എ.സി.റ്റി. കുടിശ്ശിക തുക വസൂലാക്കുന്നതിന് പീരുമേട് താലൂക്കില്‍ കുമളി വില്ലേജില്‍ അമരാവതി കരയില്‍ കക്ഷിയുടെ പേരിലുള്ള കെഎല്‍-37സി 1866 നമ്പര്‍ വാഹനം മാര്‍ച്ച് 22 ന്, പകല്‍ 11 ന് പീരുമേട് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുലേലം വഴി വില്‍പന നടത്തുമെന്ന് പീരുമേട് തഹസില്‍ദാര്‍ അറിയിച്ചു.
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ്
പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികളുടെ പഠനസമ്മര്‍ദ്ദം ലഘൂകരിക്കാനും പരീക്ഷപ്പേടി അകറ്റാനും ജില്ലയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ മാനസികപിന്തുണ നല്‍കുന്നതിന് വനിത-ശിശുവികസന വകുപ്പ് ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ഔവര്‍ റെസ്പോണ്‍സിബിലിറ്റി പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ നേരിട്ടും ഫോണ്‍ മുഖേനയും കൗണ്‍സലിങ് ലഭ്യമാക്കുന്നു.
ഈ സൗജന്യസേവനത്തിനായി 9744151768 , 7510365192, 9961570371, 7902583188, 9744167198, 7907267440, 7902695901 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ജില്ലാ ശിശു സംരക്ഷണയൂണിറ്റ് മുഖേനയും യൂണിറ്റിന്റെ ഭാഗമായ ജില്ലാ റിസോഴ്സ് സെന്റര്‍ വഴിയും സേവനം പ്രയോജനപ്പെടുത്താമെന്നു ശിശു സംരക്ഷണ ഓഫീസര്‍ രമ പി.കെ. അറിയിച്ചു.
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിൽ അസി. പ്രൊഫസര്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി. നെറ്റ് യോഗ്യതയും മുന്‍പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്‌സൈറ്റ് www.gecidukki.ac.in.
വനിതാ മേട്രണ്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ വനിതാ മേട്രന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസയോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്‌സൈറ്റ് www.gecidukki.ac.in.
ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമാണ് ലോൺ മേള. ഇടുക്കി ചെറുതോണി കേരളാ ബാങ്ക് CPC കോൺഫ്രൻസ് ഹാളിലാണ് മേള നടക്കുക. പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർ നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ NDPREM Section WhatsApp Number-7736917333 മുഖേന രജസ്ട്രർ ചെയ്യാവുന്നതാണ്.
രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്‌പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ,പാൻകാർഡ് ,ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ,റേഷൻ കാർഡ് ,പദ്ധതി വിശദീകരണം ,പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം പങ്കെടുക്കാവുന്നതാണ്.
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.റ്റി.ഐ കളില്‍ 2023 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനാര്‍ഥികള്‍ അലൈഡ് ട്രേഡില്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നതിനും. സി.ഒ.ഇ സ്‌കീമില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനം തുടരുന്നതോ ആയ പരിശീലനാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ പരീക്ഷ എഴുതുന്നതിനും .ആഗസ്റ്റ് 2018 വരെ പ്രവേശനം നേടിയ എസ്.സി.വി.റ്റി ട്രെയിനികള്‍ (എസ് .ടി.സി. നേടിയവര്‍) എന്നീ വിഭാഗത്തിന് അപേക്ഷിക്കാം.
നിശ്ചിതമാതൃകയിലുളളഅപേക്ഷ,പ്രവൃത്തിപരിചയസാക്ഷ്യപത്രത്തിന്റെ പകര്‍പ്പ്, എന്റ്‌റിസി/എസ് .ടി.സി.യുടെ പകര്‍പ്പ് , നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നീ രേഖകള്‍ സമര്‍പ്പിക്കണം. അപേക്ഷ മാര്‍ച്ച 15 ന് പകല്‍ അഞ്ച് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരത്തിന് 04868 272216.
വാഹനം - ക്വട്ടേഷന്‍ ക്ഷണിക്കുന്നു
ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഔദ്യോഗികാവശ്യത്തിന് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെയോ, സര്‍ക്കാരില്‍ നിന്ന് പുതിയ ഓഫീസ് വാഹനം ലഭ്യമാകുന്നതു വരെയോ ഏതാണോ കുറവ് കാലയളവ് അതുവരെ, എസി കാര്‍/ജീപ്പ് (ഡ്രൈവര്‍ ഉള്‍പ്പെടെ) പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താല്പര്യമുളള വാഹന ഉടമകളില്‍ നിന്നു മുദ്ര വച്ച് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരം റീു.സലൃമഹമ.ഴീ്.ശി/ലേിറലൃ എന്ന വെബ്‌സൈറ്റില്‍ നിന്നോ പ്രവൃത്തിദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് നേരിട്ടോ ഫോണ്‍ മുഖേനയോ അറിയാം. ഫോണ്‍ 04862 295011 .
ടെക്നിക്കല്‍ ട്രേഡുകളില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഐ. ടി. ഐ. യോ ഡിപ്ളോമയോ ആണ് യോഗ്യത. മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്‌സൈറ്റ് www.gecidukki.ac.in.
സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ ശനിയും ഞായറും ഇടുക്കിയില്‍ പോലീസിന്റെ വാക്ക് ഇന്‍ ട്രെയിനിങ്
അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ തീയതികളില്‍ (മാര്‍ച്ച് 11, 12) ഇടുക്കിയില്‍ സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ജ്വാല എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
തൊടുപുഴയിലെയും പൂമലയിലെയും ട്രൈബല്‍ ഹോസ്റ്റലുകളിലാണ് ശനിയാഴ്ച പരിശീലനം. ഞായറാഴ്ചത്തെ പരിശീലനം നടക്കുന്നത് കട്ടപ്പന സെന്റ് ജോണ്‍സ് ലേഡീസ് ഹോസ്റ്റലിലാണ്. ദിവസേന നാലു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഫോണ്‍ : 0471-2318188.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്