
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനെ എതിര്‍ത്ത ഹൈക്കോടതി നിലപാടിന് എതിരെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ പ്രഖ്യപിച്ചിരുന്നു. എന്നാൽ മൂന്ന് പഞ്ചായത്തുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി. രാജാക്കാട്, സേനാപതി,ബൈസൺവാലി പഞ്ചായത്തുകളെയാണ് ഹർത്താലിൽ നിന്നും ഒഴിവാക്കിയത്. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജകുമാരി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ആരംഭിച്ചത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
Also Read: ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹർത്താലിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി തികച്ചും പ്രതിഷേധാർഹമാണെന്നും ഇടുക്കിയിലെ ജനങ്ങൾക്ക് ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് കോടതി മറക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹൈക്കോടതിയുടെ നടുത്തളത്തിൽ കാട്ടാന കേറി നിരങ്ങിയാൽ കോടതിയുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ചോദ്യം. ഇടുക്കിയിലെ ജനങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ സമ്മതിക്കില്ലെന്നും ഇടുക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



