HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നെടുംകണ്ടം കൂട്ടാറിന് സമീപം വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

നെടുംകണ്ടം കൂട്ടാറിന് സമീപമുണ്ടായ വാഹനാപകടത്തിൽ  നാല് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം.

കൂട്ടാർ ചേറ്റുകുഴി റോഡിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ചേറ്റുകുഴി ഭാഗത്ത് നിന്നും വന്ന കാർ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം താഴ്ച്ചയിലേക്ക് പതിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (27 മാർച്ച് 2023).

ചേറ്റുകുഴി സ്വദേശികളായ മുകേഷ്,  ആബേൽ, ജോമോൻ, വിശ്വനാഥൻ എന്നിവർക്കാണ്  പരിക്കേറ്റത്. മുകേഷിന്റെ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐയുടെ രാഷ്ട്രീയ പ്രചരണ ജാഥയിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനവും നെടുങ്കണ്ടം സ്വദേശിയുടെ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരുവാഹനങ്ങൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL HYPERMART NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS