HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി.


ദേശീയ പാതയിൽ നേര്യമംഗലത്ത് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ്  മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പാലക്കുഴ പാലനിൽക്കുംതടത്തിൽ ജോജി ജോൺ (40)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.00  മണിയോടെയാണ് വെള്ളച്ചാട്ടിന് എതിർവശത്ത് കലുങ്കിന് താഴെ മൃതദേഹം കണ്ടെത്തിയത്.

Also Read:  പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി കത്തി നശിച്ചു.

രണ്ടാഴ്ച മുമ്പ് ജോജി മൂന്നാറിൽ റിസോർട്ടിൽ ഷെഫായി ജോലിയിൽ പ്രവേശിച്ചിരുന്നു. ഇന്നലെ രാത്രി വീട്ടിലേയ്ക്ക് വരും വഴി ജോജി ചീയപ്പാറയിൽ പാതയോരത്തുള്ള കലുങ്കിൽ വിശ്രമിച്ചിരുന്നപ്പോൾ വീണ് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമീക വിവരം. രാവിലെ കലുങ്കിന് സമീപത്തായി സ്കൂട്ടർ കാണപ്പെട്ടിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാരിൽ ചിലരാണ് കലുങ്കിന് താഴെ മൃതദ്ദേഹം കണ്ടെത്തിയത്.ഉടൻതന്നെ വിവരം അടിമാലി പോലീസിൽ അറിയിൽക്കുകയായിരുന്നു. 

സ്ഥലത്തെത്തിയ അടിമാലി പോലീസ് ഫയർഫോഴ്സിന്റെ സഹായത്തോടെ  മൃതദ്ദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUMKANDAM




ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS