
അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു. തുറന്ന കോടതിയിൽ ഹൈക്കോടതി വാദം കേൾക്കുകയാണ്. വനംവകുപ്പിന് വേണ്ടി അഡീഷണൽ എ.ജി. അശോക് എം. ചെറിയാൻ ഹാജരായി.
301 കോളനിയിലെ നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും വനംവകുപ്പും ചൂണ്ടിക്കാണിച്ചു. എങ്കിലും, അരിക്കൊമ്പന്റെ ആക്രമണത്തിൽ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് വാദിച്ചു. ആനയെ പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾവനത്തിലേക്ക് മാറ്റുന്നതും ജി.എസ്.എം. കോളർ ഘടിപ്പിച്ച് ഇപ്പോൾ എവിടെയാണോ അവിടെ തന്നെ വിട്ട് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു.
എല്ലാ ആനകളേയും പിടികൂടി കൂട്ടിലടയ്ക്കാന്‍ സാധിക്കില്ല. അരിക്കൊമ്പന്റെ ശല്യം എല്ലാ കോളനിയിലും ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ഉണ്ടെന്ന് വനംവകുപ്പ് മറുപടി നല്‍കി. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ത് ചെയ്തുവെന്ന് ചോദിച്ച കോടതി, ഇന്ന് അരിക്കൊമ്പനാണെങ്കില്‍ നാളെ മറ്റൊരു കൊമ്പന്‍ വരും. റേഡിയോ കോളര്‍ സ്ഥാപിച്ചാല്‍ ആനയെ ട്രാക്ക് ചെയ്യാന്‍ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു.
വിഷയത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് കോടതി അറിയിച്ചു. കോടതി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടി സ്വീകരിക്കാം. മൃഗങ്ങളുടെ പെരുമാറ്റം മനസില്കാകുന്നതിൽ വിദഗ്ധരായ രണ്ടു പേർ അടങ്ങുന്ന അഞ്ചംഗ സമിതി രൂപീകരിക്കണം. കൊമ്പനെ പിടിച്ച് സ്ഥിരമായി മാറ്റി പാർപ്പിക്കുന്ന വിഷയം വിദഗ്ധ സമിതി റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, രണ്ട് വിദഗ്ധർ, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറിയും ഈ സമിതിയിൽ ഉണ്ടാകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



