HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴയിൽ പാഴ്‌സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി; 10 വയസുകാരനുള്‍പ്പടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം.

തൊടുപുഴയില്‍ പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി മൂന്നു കാൽനട യാത്രക്കാര്‍ മരിച്ചു.


തൊടുപുഴയില്‍ പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി മൂന്നു കാൽനട യാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരിയും പ്രജേഷും പ്രജേഷിന്റെ പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

 Also Read:  കൊടും ചൂടിൽ കേരളത്തിന് രക്ഷയില്ല! താപനില മുന്നറിയിപ്പ്; 7 ജില്ലകൾ ചുട്ടുപൊള്ളും, 4 ഡിഗ്രിവരെ താപനില ഉയരും: പൊതുജനങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

തൊടുപുഴ മടക്കത്താനത്ത് ഇന്ന് പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS