
വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ ദേവാലയത്തിൽ വി.ഗീവർഗീസിന്റെയും വി. സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 21 മുതൽ 23 വരെ തീയതികളിൽ നടക്കും. തിരുനാളിന് മുന്നോടിയായി ഏപ്രിൽ 17 മുതൽ എല്ലാ ദിവസവും രാവിലെ 06.15 ന് വി. കുർബാനയും നൊവേനയും, വൈകിട്ട് 04.00 ന് ലദീഞ്ഞും ആഘോഷപൂർവ്വമായ വി. കുർബാനയും തുടർന്ന് നൊവേനയും നടത്തിവരുന്നു.
21-ന് രാവിലെ 06.15 വി. കുർബാനയും നൊവേനയും, വൈകിട്ട് നാലിന് തിരുനാളിന് കൊടിയേറ്റി ആഘോഷപൂർവ്വമായ വി. കുർബാനയോടെ തിരുനാളിന് തുടക്കം കുറിക്കും. ഫാ. പ്രിൻസ് പരത്തിനാൽ സന്ദേശം നൽകും. തുടർന്ന് വാഴത്തോപ്പ് സെന്റ് മേരീസ് കപ്പേളയിലേക്ക് പ്രദക്ഷിണം.
22 -ന് രാവിലെ 06.15 വി. കുർബാന, 08.00ന് ആഘോഷപൂർവ്വമായ വി. കുർബാന നൊവേന, വൈകിട്ട് നാലിന് ലദീഞ്ഞ്, ആഘോഷപൂർവ്വമായ വി. കുർബാന, നൊവേന, തുടർന്ന് തടിയൻപാട് സെന്റ് ജോർജ്ജ് കപ്പേളയിലേക്ക് പ്രദക്ഷിണം, 09.00 മണിക്ക് വാദ്യമേള പ്രകടനം.
പ്രധാന തിരുനാൾ ദിനമായ 23-ന് രാവിലെ 06.15-നും, 07.30-നും, 09.30-നും ആഘോഷപൂർവ്വമായ വി. കുർബാന. വൈകിട്ട് നാലിന് ഫാ. റ്റോബിന് ആലപ്പുരക്കൽ ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. ഇടുക്കി രൂപത വികാരി ജനറാൾ ഫാ.ജോസ് പ്ലാച്ചിക്കൽ തിരുനാൾ ദിന സന്ദേശം നൽകും. തുടർന്ന് 06.30 ന് ദേവാലയം ചുറ്റി ആഘോഷപൂർവ്വമായ രഥപ്രദക്ഷിണം നടക്കും. പ്രധാന തിരുനാളിനോട് അനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് വി. ഗീവർഗീസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള രഥം പുറത്തിറക്കുന്നത്. തുടർന്ന് 7.30 ന് ആകാശവിസ്മയം.







