
മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും പടിയിറങ്ങിയെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാര്‍വതി രാജി പ്രഖ്യാപിച്ചത്.
'നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം' എന്ന തലക്കെട്ടിലാണ് സുജയ പാര്‍വതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും സുജയ പാര്‍വതി അറിയിക്കുന്നു.
ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും തുറന്നു പറഞ്ഞതിന് സുജയ പാര്‍വതിയെ 24ന്യൂസ് ചാനല്‍ മാനേജ്‌മെന്റ് സസ്പെന്‍ഷന്‍ ചെയ്യുകയായിരുന്നു. മാനേജ്‌മെന്റിന്റെ കടുത്ത നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് സുജയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




.jpeg)



