HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തൊടുപുഴക്ക് സമീപം വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളോട് ക്രൂരത; ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ.

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴക്ക് സമീപം കരിങ്കുന്നത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു (45) വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ നാലിന് വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. 

Also Read:  കട്ടപ്പനയിൽ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ കാണാതായ സംഭവം; മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ നിന്നും കണ്ടെത്തി.

വിജനമായ സ്ഥലത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.  ഈ വീടിൻറെ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു പ്രതി. വൈകുന്നേരം ആയപ്പോൾ വൃദ്ധയായ എഴുപത്താറുകാരിയായ അമ്മയെ പൂട്ടിയിട്ട ശേഷം മകളെ ഉപദ്രവിക്കുകയായിരുന്നു. അവശയായ നാൽപത്താറുകാരിയായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു. 

പിറ്റേന്ന് മാതാവ് തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണ സമയത്ത് പഞ്ചായത്ത് മെമ്പർമാർ അടക്കമുള്ളവർ ഇത് കെട്ടിച്ചമച്ച കേസാണെന്നറിയിച്ച് രംഗത്തെത്തി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണവും മെഡിക്കൽ പരിശോധനയും  നടത്തിയാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്മയുടെയും ഭിന്നശേഷിക്കാരിയായ മകളുടെയും മൊഴി  മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഇല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS