
തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജോ മാര്‍ട്ടിന്‍ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ പവര്‍ ബാങ്ക് കാറിലാണെന്ന് പറഞ്ഞ് ഇതെടുക്കാന്‍ വാഹനത്തിലേക്ക് പോയി. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇയാളുടെ വാഹനം ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയില്‍നിന്നു കണ്ടെടുത്തി.
കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി സൂചനയുണ്ട്. പോലീസും അഗ്‌നിരക്ഷാസേനയും ജലാശയത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതോടെ തെരച്ചില്‍ നിര്‍ത്തി. തെരച്ചില്‍ ഇന്നും തുടരും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







