HONESTY NEWS ADS

രാജി തുടരുന്നു; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെെസ് ചെയര്‍മാന്‍ മാത്യൂ സ്റ്റീഫന്‍ രാജിവെച്ചു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെെസ് ചെയര്‍മാന്‍ മാത്യൂ സ്റ്റീഫന്‍ രാജിവെച്ചു


കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെെസ് ചെയര്‍മാന്‍ മാത്യൂ സ്റ്റീഫന്‍ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന് നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത പ്രസ്ഥാനത്തിന്റെ കീഴില്‍ മുന്നോട്ടുപോകാന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഉടുമ്പന്‍ഞ്ചോല എംഎല്‍എ കൂടിയാണ് മാത്യൂ സ്റ്റീഫന്‍. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ രാജിക്ക് പിന്നാലെയാണ് മാത്യൂ സ്റ്റീഫന്റെ രാജി.

Also Read:  ഓട്ടോയിൽ വനം വകുപ്പ് തന്നെ മാംസം വച്ച് കാട്ടിറച്ചി കടത്താൻ ശ്രമിച്ചെന്ന് കള്ളക്കേസ്; ഇടുക്കിയിൽ ആദിവാസി യുവാവിനെതിരെ ചുമത്തിയ കേസ് പിൻവലിച്ചു.

ബിജെപി പിന്തുണയോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാത്യു സ്റ്റീഫന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. നിലവില്‍ തീരുമാനിച്ചിരിക്കുന്നത് നാഷണല്‍ പ്രോഗ്രെസീവ് എന്ന പേരാണ്. 25 ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ഒരു വര്‍ഷമായി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസ്, സിപിഐഎം പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലാണ് ചേരുക എന്നാണ് ലഭിക്കുന്ന വിവരം. ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുടെ ആശിര്‍വാദത്തോടെ രൂപീകരിക്കുന്ന എന്‍പിപിയെ കേരള കോണ്‍ഗ്രസിന് ബദലാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ജോണി നെല്ലൂരിനെ കൂടാതെ വിവിധ സംഘടനകളില്‍ നിന്നുള്ള വിവി അഗസ്റ്റിന്‍, പിഎം മാത്യു, ജോര്‍ജ് ജെ മാത്യു, വിക്ടര്‍ ടി തോമസ്, മാത്യു സ്റ്റീഫന്‍, സിപി സുഗതന്‍, 'കാസ' ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തുടങ്ങി ഒട്ടേറെ നേതാക്കള്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS