HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഴവര ഗുരുകുലാശ്രമത്തില്‍ മോഷണം; മോഷണമുതലുമായി നെടുങ്കണ്ടത്ത് എത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപെട്ടു.

ഇടുക്കി: മോഷണമുതലുമായി നെടുങ്കണ്ടത്ത് എത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപെട്ടു.


രാത്രി പെട്രോളിങിനിടയില്‍ മോഷണമുതലുമായി എത്തിയ രണ്ട്‌ യുവാക്കളെ നെടുങ്കണ്ടം പോലീസ്‌ പിടികൂടി. സംശാസ്‌പദമായ സാഹചര്യത്തില്‍ നെടുങ്കണ്ടം ടൗണില്‍ കണ്ട രാജക്കാട്‌ പഴയവിടുതി മമ്മട്ടിക്കാനം സ്വദേശികളായ പുത്തന്‍പറമ്പില്‍ ജിന്‍സ്‌ (19), വെട്ടിയാങ്കല്‍ വീട്ടില്‍ ജോയിസ്‌ (22) എന്നിവരെ നെടുങ്കണ്ടം എസ്‌.ഐ ടി.എസ്‌. ജയകൃഷ്‌ണന്റെ നേത്യത്വത്തില്‍ പിടികൂടുകയായിരുന്നു.

Also Read:  വിലയിടിവ് തുടരുന്നു; നോക്കാം ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (11 ഏപ്രിൽ 2023).

മുഖ്യ പ്രതിയെന്ന്‌ സംശയിക്കുന്ന മൂന്നുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. വാഴവര വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ നിന്നും മോഷ്‌ടിച്ച സാധനങ്ങളുമായി വരുന്നവഴിയ്‌ക്കാണ്‌ ഇവർ പിടിയിലായത്.   ചൊവ്വാഴ്‌ച പുലര്‍ച്ചെ നാലിനാണ്‌ സംഭവം. നെടുങ്കണ്ടം എസ്‌.ഐയുടെ നേത്യത്വത്തില്‍ രാത്രികാല പെട്രോളിങ്ങിന്റെ ഭാഗമായി ചൊവ്വാഴ്‌ച പുലര്‍ച്ചെ നാലോടെ നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ രണ്ട്‌ യുവാക്കള്‍ ബൈക്കിന്‌ സമീപം നില്‍ക്കുന്നത്‌ കണ്ടു. മറ്റൊരു വ്യക്‌തി സമീപത്തെ കടയുടെ മറവിലേക്ക്‌ മാറുന്നതായും കണ്ട എസ്‌.ഐയും കൂട്ടരും വാഹനം നിര്‍ത്തി വിവരങ്ങള്‍ ചോദിക്കാന്‍ എത്തിയതോടെ ബൈക്കെടുത്ത്‌ ജിന്‍സ്‌ മുന്നോട്ടുപോയി. സംശയം തോന്നിയതോടെ ജോയിസിനോട്‌ ഈ സമയത്ത്‌ ഇവിടെ നില്‍ക്കാനുള്ള കാരണം ചോദിച്ചറിഞ്ഞു. ഞങ്ങള്‍ രണ്ടുപേരെയുള്ളെന്നും മദ്യം കഴിച്ചതിനാലാണ്‌ കൂടെയുള്ളയാള്‍ വണ്ടിയെടുത്ത്‌ പോയതെന്ന്‌ ജോയിസ്‌ പറഞ്ഞു. 

സമീപത്തായി സ്‌കൂട്ടിയില്‍ ഇരിക്കുന്ന ചാക്ക്‌ കെട്ട്‌ ശ്രദ്ധയില്‍പെട്ടുകയും അഴിച്ച്‌ നോക്കിയപ്പോള്‍ അമ്പലത്തിലെ വിളക്കുകളും മറ്റും കണ്ടെത്തിയത്‌. തുടര്‍ന്ന്‌ പൊലീസ്‌ മേഖലയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, കടക്കാര്‍ എന്നിവരെ വിളിച്ച്‌ വിവരങ്ങള്‍ ധരിപ്പിക്കുകയും തുടര്‍ന്ന്‌ നടത്തിയ തിരിച്ചലില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ജിന്‍സിനെ പോലീസ്‌ പിടികൂടിയത്‌. എസ്‌.ഐ ജയകൃഷ്‌ണന്റെ നിരീക്ഷണപാടവമാണ്‌ പ്രതികളെ പിടികൂടാന്‍ കാരണമായത്‌. ജിന്‍സ്‌, ജോയിസ്‌ എന്നിവരുടെ സുഹൃത്തായ ബിനുവിന്റെ നേത്യത്വത്തിലാണ്‌ വാഴവരയിലെ വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ മോഷണം നടത്തുന്നത്‌.

 ബിനുവിന്റെ സുഹൃത്ത്‌ വഴി വളരെക്കാലമായി അടഞ്ഞു കിടക്കുന്ന ആശ്രമത്തെ കുറിച്ച്‌ അറിയുന്നത്‌. ഇതിനെ തുടര്‍ന്നാണ്‌ മോഷണം ആസൂത്രണം ചെയ്യുന്നത്‌. മോഷണമുതലുമായി നെടുങ്കണ്ടത്ത്‌ എത്തിയ പ്രതികള്‍ രാത്രി പെട്രേളിങ്ങിന്‌ ഇറങ്ങിയ പൊലീസിനെ കണ്ടത്‌. ബിനു കടയുടെ മറവിലേയ്‌ക്ക്‌ പതുങ്ങുകയും, ജിന്‍സ്‌ ബൈക്ക്‌ എടുത്ത്‌ പോകുകയും ചെയ്‌തു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS