
കലാലയ ജീവിതത്തിനിടയിലാണ് സുഹൃത്തുക്കളുമായി കാൽനട യാത്ര ചെയ്ത് റോഷി അഗസ്റ്റിൻ മലയാറ്റൂർ മല കയറ്റം ആരംഭിച്ചത്. പിന്നീട് പല പ്രതിസന്ധികൾ ഉണ്ടായിട്ടും മുപ്പത്തിയെട്ട് വർഷക്കാലമായി മലകയറ്റം മുടക്കിയില്ല. പാലാ ചക്കാമ്പുഴയിലെ വീട്ടിൽനിന്ന് പെസഹാ ദിനം ആചരിച്ചശേഷം വൈകീട്ട് എട്ട് മണിയോടെയാണ് ബന്ധുക്കളും അടുത്ത സുഹൃത്തുകളുമായി മന്ത്രി മലയാറ്റൂർ തീർഥയാത്ര ആരംഭിക്കുന്നത്.
പാലായിൽനിന്ന് 85 കിലോമീറ്ററാണ് മലയാറ്റൂർ അടിവാരം വരെ ദൂരം. ദുഃഖവെള്ളി ദിനത്തിൽ വൈകീട്ട് അഞ്ച് മണിയോടെ അടിവാരത്തെത്തി മല കയറുകയാണ് പതിവ്. പതിനഞ്ചിൽ അധികം ആളുകൾക്കൊപ്പമാണ് ഇത്തവണ റോഷി അഗസ്റ്റിൻ തീർഥയാത്ര നടത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







