HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മരണം വരെ സംഭവിക്കാം! ഇത്തരക്കാർ ഐഫോൺ ഉപയോഗിക്കരുത്, അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിൾ

ഐഫോൺ ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിൾ


ലോകത്തെ ലക്ഷക്കണക്കിന് വരുന്ന ഐഫോൺ ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിൾ. പേസ് മേക്കർ അല്ലെങ്കിൽ ശരീരത്തിൽ ഘടിപ്പിച്ച മറ്റേതെങ്കിലും മെഡിക്കൽ ഉപകരണം ഉപയോഗിക്കുന്ന ആളുകൾ 15.2 സെന്റീമീറ്റർ ദൂരത്തിലെങ്കിലും നെഞ്ചിൽ നിന്ന് ഫോൺ അകറ്റി നിർത്തണമെന്നാണ് ആപ്പിൾ നിർദേശിക്കുന്നത്. തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ജീവൻരക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിക്കുകയാണ്.

Also Read: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ ആക്രമണം; പ്രതിയുടെ രേഖചിത്രം പുറത്ത്, ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന,

ആപ്പിൾ" മുന്നറിയിപ്പിൽ ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ, ഐപാഡ്, ടാബ്‌ലെറ്റുകൾ എന്നിവയും കൂടാതെ ഐഫോണ്‍ 13, ഐഫോണ്‍ 14 സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളും ഉൾപ്പെടുന്നു. ഫിറ്റ്ബിറ്റ്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയും സമാനമായ ഉപകരണങ്ങളും ശരീരത്തില്‍ ഘടിപ്പിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുവെന്ന് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ് എന്നാണ് വിവരം.


GOOD WILL NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS