
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ അതിക്രമം നടത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത കേസില്‍ നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ. കോതനല്ലൂര്‍ പുളിയേരത്തേല്‍ പി കെ ബിജുവിനെ(51)യാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.മദ്യപിച്ച് ആശുപത്രിയില്‍ എത്തിയ ബിജു തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് ആവിശ്യപ്പെടുകയായിരുന്നു. പരിക്കില്ലാതിരുന്നതിനാലും മദ്യപിച്ചിരുന്നതിനാലും മരുന്ന് നല്‍കാം എന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്യൂട്ടി ഡോക്ടറോട് ഉള്‍പ്പെടെ മോശമായ രീതിയില്‍ സംസാരിച്ചു. ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരനായ സോമനെ ആക്രമിക്കുകയും, ആശുപത്രിക്കു മുന്‍പിലെ ചെടി ചട്ടികള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തു.
സോമനെ കല്ലെറിഞ്ഞ് പരുക്കേല്‍പിക്കുകയും വനിതാ ഡോക്ടടെ അസഭ്യം പറയുകയും ആശുപത്രിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. എസ്.ഐ കെ.ദിലീപ്കുമാര്‍, എസ്.ഐ സജി, എഎസ്‌ഐ ടെസിമോള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







