HONESTY NEWS ADS

പീരുമേട് കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: പീരുമേട് കോടതി വളപ്പിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ


പീരുമേട് കോടതി വളപ്പിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ. ചക്കുപളം കുങ്കിരിപെട്ടി സ്വദേശിയായ ബിജുവാണ് ഭാര്യ അമ്പിളിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Also Read: അടുത്ത ഇരുട്ടടി; കേരളത്തിൽ അപ്രഖ്യാപിത ലോഡ് ഷെഡിങ്.

ബിജുവും ഭാര്യ അമ്പിളിയും ഏതാനുംവർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണ്. കുടുംബവഴക്കിനെ തുടർന്ന് 2018-ൽ കുമളി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും വ്യാഴാഴ്ച കോടതിയിൽ എത്തിയത്. വിസ്താരത്തിന് ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭർത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു.

കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ബിജു ഭാര്യയുടെ കഴുത്തിലാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ബിജുവിനെ സ്ഥലത്തെത്തിയ പീരുമേട് പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം ചുമത്തി ഇയാൾക്കെതിരേ കേസെടുത്തതായും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



GOOD WILL NEDUMKANDAM



ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS