HONESTY NEWS ADS

കാട്ടാനയ്ക്ക് പിന്നാലെ ഇടുക്കിയെ വിറപ്പിച്ച് കടുവയും; ജനവാസ മേഖലയിലെ കടുവയുടെ ചിങ്ങ്രള്‍ പുറത്ത്.

കാട്ടാന ആക്രമണത്തിനിടെ ഇടുക്കിയെ വിറപ്പിച്ച് കടുവാ ഭീതിയും

കാട്ടാന ആക്രമണത്തിനിടെ ഇടുക്കിയെ വിറപ്പിച്ച് കടുവാ ഭീതിയും. മൂന്നാറിലെ ജനവാസമേഖലയിലാണ് കടുവയിറങ്ങിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ കല്ലാര്‍ എസ്‌റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. 

Also Read:  അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ചക്കക്കൊമ്പനും സംഘവും ഷെഡ് തകർത്തു.

കഴിഞ്ഞ കുറച്ച് നാളുകളായി മൂന്നാറിലെ വിവിധയിടങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ പലപ്പോഴായി ചത്ത നിലയിലും പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കടുവയുടെ ആക്രമണം മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. മേഖലയില്‍ കടുവാ സാന്നിധ്യമുണ്ടെന്ന് നാട്ടുകാരും പറയുന്നു.

 ഇന്ന് രാവിലെയോടെ മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാരാണ് കടുവയുടെ ചിത്രമെടുത്തത്. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ തോട്ടം തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലെ നാട്ടുകാര്‍ ഭീതിയിലാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS