
2014 ഫെബ്രുവരി 2ന് വൈകുന്നേരം 4.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിർത്തിതർക്കവും വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. അപ്പുക്കുട്ടന്റെ മകന്‍ ബൈജുവും പണിക്കാരനായ ജോസിയും പൊട്ടന്‍കാട് ടൗണിലേയ്ക്ക് വരുന്നതിനായി എത്തിയപ്പോള്‍ മുരുകനും മകന്‍ കറുപ്പ സ്വാമിയും, മുരുകന്റെ ഭാര്യ സരസ്വതിയും മുന്‍വിരോധം നിമിത്തം കൈയിലിരുന്ന വാക്കത്തി ഉപയോഗിച്ച് ബൈജുവിന്റെ കഴുത്തിന് വെട്ടി. ബൈജുവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടി വന്ന പിതാവ് അപ്പുക്കുട്ടനെയും മാതാവ് ശാന്തമ്മയേയും പ്രതികള്‍ കൊല്ലുമെന്ന് പറഞ്ഞ് ആക്രമിച്ചു കൊണ്ട് തിരിച്ച് ഓടിച്ച് വീട്ടിനകത്ത് കയറ്റി.
പിന്നീട് ഇരുവരെയും വാക്കത്തികള്‍ കൊണ്ട് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തി. പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 449, 302, 307 34 വകുപ്പ് പ്രകാരം കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളതാണ് പ്രോസിക്യുഷന്‍ കേസ്. രാജാക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ എം.എന്‍.മോഹന്‍കുമാര്‍ കേസെടുത്ത് അടിമാലി സി. ഐ കെ. കുര്യന്‍ ആദ്യ അന്വേഷണം നടത്തി. സി. ഐ സജി മര്‍ക്കോസ് ചാര്‍ജ് നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. ഏബിള്‍ സി കുര്യന്‍ ഹാജരായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്