ഇന്ന് വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. വാഴത്തോപ്പ് പള്ളിക്കവല പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ അമലിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയംമെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മൂലമറ്റത്ത് വെച്ച് മരണം സംഭവിക്കുകയായിരുന്നു. തടിയമ്പാട് കാർ വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് മരണപ്പെട്ട അമൽ.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇടുക്കി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
.