HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം രാത്രി റോഡിൽനിന്ന കാട്ടാനയെ ഇടിച്ച് കാർ തകർന്നു; കാർ യാത്രികന് ഗുരുതരപരിക്ക്, വാഹനം ഇടിച്ചത് ചക്കകൊമ്പൻ എന്ന കാട്ടാനയെ: വീഡിയോ....

കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം രാത്രി റോഡിൽനിന്ന കാട്ടാനയെ ഇടിച്ച് കാർ തകർന്നു
കൊച്ചി- ധനുഷ് കോടി ദേശീയ പാതയിൽ തോണ്ടിമല ചൂണ്ടലിന് സമീപം രാത്രി റോഡിലിറങ്ങിനിന്ന ചക്കകൊമ്പൻ എന്ന കാട്ടാനയെ കാർ ഇടിച്ചു. ഇന്ന് രാത്രി 7.30 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ചൂണ്ടൽ സ്വദേശിയായ തങ്കരാജിന് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. 

Also Read:  ഇടുക്കിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവം; സസ്പെൻഷനിലായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.

തങ്കരാജിനെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. പൂപ്പാറ ഭാഗത്ത് നിന്നും വരികയായിരുന്ന കാറിൽ തങ്കരാജും കൊച്ചു മകൻ പോൾ കൃപാകരനും ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. വാഹനമോടിച്ചിരുന്ന പോൾ വളവിൽ നിന്നിരുന്ന ആനയെ കണ്ടില്ല എന്നാണ് നിഗമനം. വാഹനം ഇടിച്ചതോടെ ചക്കകൊമ്പൻ വാഹനത്തിലേക്ക് ചാഞ്ഞു നിന്നു.

വാഹനം ഇടിച്ചത് ചക്കകൊമ്പൻ എന്ന കാട്ടാനയെ: വീഡിയോ.... 


അപകടത്തിൽ  കാറിന്റെ മുൻവശത്തെ ചില്ല് തകർന്ന് വീണ്  തങ്കരാജിന്റെ തലയിൽ പതിക്കുകയായിരുന്നു. ആളുകൾ ബഹളം വെച്ച്  ചക്കകൊമ്പൻ കാട്ടിലേക്ക് മറഞ്ഞതോടെയാണ് ഇവർക്ക് രക്ഷപെടാനായത്.  അപകടത്തിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായി തകർന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA