
മരിയാപുരം പഞ്ചായത്തിലെ ഉദ്യേഗ്ഗസ്ഥ റോഡ് കയ്യേറി സംരക്ഷണഭിത്തി നിർമ്മിക്കുന്നതായി പരാതി. മരിയാപുരം പഞ്ചായത്തിലെ 11-ാം വാർഡിൽ വീട് നിർമ്മാണത്തിന്റെ മറവിലാണ് ഉദ്യോഗസ്ഥ പഞ്ചായത്ത് റോഡ് കയ്യേറിയിരിക്കുന്നത്. റോഡ് കൈയ്യേറ്റത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരാതിയുമായി പ്രവർത്തകർ രംഗത്തെത്തി.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (09 മെയ് 2023).
മരിയാപുരം പഞ്ചായത്തിലെ കുതിര കല്ല് 11-ാം വാർഡിലെ വെട്ടിക്കൽ പടി - വേങ്ങശ്ശേരി റോഡ് ആണ് സ്വകാര്യ വ്യക്തി കയ്യേറി സംരക്ഷണഭിത്തി കെട്ടുന്നത്. കൊടും വളവിലാണ് ഇത്തരത്തിൽ നിർമ്മാണം നടത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥയാണ് വീട് നിർമ്മിക്കുന്നത്. ഇവരുടെ ഭരണസാധീനം ഉപയോഗിച്ചാണ് റോഡിൻറെ നിർമ്മാണം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
റോഡ് കടന്നുപോകുന്ന ഭാഗത്ത് കൊടും വളവാണ് ഉള്ളത്. വാഹനങ്ങൾ എതിർ ദിശയിൽ നിന്ന് വന്നാൽ കാഴ്ച മറയും വിധമാണ് സംരക്ഷണഭിത്തി ഉയർത്തി കെട്ടിയിരിക്കുന്നത്. മാത്രമല്ല റോഡിന് ഇനി കാനനിർമ്മിക്കുവാൻ സാധിക്കാത്ത വിധത്തിൽ പല ഭാഗങ്ങളും റോഡിലേക്ക് കയറിയാണ് സംരക്ഷണഭിത്തിയുടെ നിർമ്മാണം . വിഷയത്തിൽ അടിയന്തരമായി പഞ്ചായത്ത് ഇടപെടണമെന്ന് മരിയാപുരം പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്