HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൃശ്ശൂരിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്.

തൃശ്ശൂരിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു; മൂന്നുപേർക്ക് ഗുരുതര പരിക്ക്.

തൃശ്ശൂർ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് മൂന്നുപേർ മരിച്ചു. എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read: ഇന്നലെ മുതൽ സിഗ്നൽ ഇല്ല; അരിക്കൊമ്പൻ എവിടെ? കണ്ടെത്താനാവാതെ വനംവകുപ്പ്.

ഡ്രൈവറടക്കം ആറുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS