HONESTY NEWS ADS

ലഹരിവില്പന നടത്തുന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തി; വാഹന പരിശോധനക്കിടെ ലഹരിവില്പനക്കാര്‍ പോലീസുമായി വാക്കുതർക്കം, വാഹനത്തിന്‍റെ ചില്ല് തകര്‍ത്തു.

ലഹരിവില്പന നടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കാളിയാർ പോലീസിന്‍റെ കാറിന്‍റെ ചില്ല് ലഹരിവില്പനക്കാര്‍ എറിഞ്ഞു പൊട്ടിച്ചു.
ലഹരിവില്പന നടത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കാളിയാർ പോലീസിന്‍റെ കാറിന്‍റെ ചില്ല് ലഹരിവില്പനക്കാര്‍ എറിഞ്ഞു പൊട്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ആയിരുന്നു സംഭവം. വണ്ണപ്പുറം ബൈപാസ് റോഡില്‍ ലഹരിവില്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. 

പോലീസ് വാഹനം സ്ഥലത്തില്ലാതിരുന്നതിനാല്‍ കാളിയാര്‍ എസ്‌ഐ മാര്‍ട്ടിൻ ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ ജോബിൻ ജോസഫ് എന്നിവര്‍ സ്വകാര്യ കാറിലാണ് സ്ഥലത്തെത്തിയത്. ഇതിനിടെ ലഹരിവില്പന നടത്തിയ വസിം, ഇയാളുടെ പിതാവ് നിസാര്‍ എന്നിവരുടെ വാഹനം പോലീസ് പരിശോധിച്ചു. ഇതിനിടെ വസിം പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പോലീസിനെ തള്ളിമാറ്റി വീല്‍സ്പാനര്‍കൊണ്ട് ഇവരെത്തിയ കാറിന്‍റെ ചില്ല് തകര്‍ക്കുകയുമായിരുന്നു. 

പിന്നീട് സ്ഥലത്തുനിന്നു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരേ കാളിയാര്‍ പോലീസ് കേസെടുത്തു. പ്രതികളെ ഉടൻ പിടികൂടുമെന്ന് കാളിയാര്‍ സിഐ എച്ച്‌.എല്‍. ഹണി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS