
Also Read: കാലടി കൊലപാതകം; ആതിരയുടെ മൃതദേഹത്തില്‍ നിന്നും ഒന്നര പവന്റെ മാല കവര്‍ന്നു, പണയം വെച്ചതായി മൊഴി.
ശനി ഉച്ചയോടെ അടിമാലി ബാങ്കിൽ എത്തിയ പ്രതി ആറരപവൻ സ്വർണം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ കൈപ്പറ്റി. ഇതിനിടെ സംശയംതോന്നിയ ബാങ്ക് ജീവനക്കാർ ആഭരണങ്ങൾ പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. ഉടൻ ഇയാളെ തടഞ്ഞുനിർത്തിയശേഷം അടിമാലി പൊലീസിൽ വിവരമറിയിച്ചു. ഇയാൾ പിടിയിലായതോടെ മുമ്പ് ഇതേ ബാങ്കിൽ നടത്തിയ പണയമിടപാട് പരിശോധിച്ചപ്പോൾ ഈ മാസം മൂന്നിന് 93,000 രൂപ കൈപ്പറിയതും മുക്കുപണ്ടം പണയംവച്ചാണെന്ന് തെളിഞ്ഞു. ഇതോടെ ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്