ഉപ്പുതറയ്ക്ക് സമീപം തോണിത്തടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് തൊഴിലാളി മരണപ്പെട്ടു. വെള്ളിലാംകണ്ടം സ്വദേശി മാന്തറയിൽ സിബി ആണ് മരിച്ചത്. പെയിന്റിഗ് തൊഴിലാളിയായിരുന്ന സിബി രാവിലെ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീഴുകയായിരുന്നു.
Also Read: ശ്രദ്ധയുടെ മരണം; അമൽ ജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർത്ഥികൾ.
ഉടൻതന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റുമോർട്ട നടപടികൾക്കായി ഉടൻ മാറ്റും. ഉപ്പുതറ പൊലിസെ മേൽനടപടികൾ സ്വീകരിച്ചു വരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്