HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്; ആനയെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും: കൊമ്പനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ..(video)

അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്; ആനയെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും: കൊമ്പനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ..(video)

അരിക്കൊമ്പനെ കൊണ്ടുപോകുന്നത്‌ തിരുനല്‍വേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. 1988-ല്‍ നിലവില്‍വന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടന്‍തുറൈ. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് ഇങ്ങോട്ടേക്ക്. അതിനിടെ മയക്കുവെടിയേറ്റ ആന പൂര്‍ണ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കൊമ്പനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ..(Video)


രാത്രി പന്ത്രണ്ട് മണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി, തിരുനെൽവേലിയിലേക്കുള്ള യാത്രയിലാണ് ആന. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യ വലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്. ആനയുടെ തുമ്പികൈയിൽ പരിക്കേറ്റിട്ടുണ്ട്.

Also Read:  പലക തകര്‍ന്ന് ബോട്ടിലേക്ക് വെള്ളം; മൂന്നാറില്‍ 30ഓളം സഞ്ചാരികള്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി.

കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA