HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പ്രാർത്ഥനകൾ എല്ലാം വിഫലം; നാടിനെ കണ്ണീരിലാഴ്ത്തി വേദനകളില്ലാത്ത ലോകത്തേക്ക് ആൻ മരിയ യാത്രയായി.

നാടിനെ കണ്ണീരിലാഴ്ത്തി വേദനകളില്ലാത്ത ലോകത്തേക്ക് ആൻ മരിയ യാത്രയായി.


ഇരട്ടയാർ നത്തുകല്ല് സ്വദേശിനി പാറയിൽ ആൻ മരിയ ജോയി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കൊച്ചി അമൃത ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു മരണം. 

Also Read: ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05 - ഓഗസ്റ്റ് - 2023 - ശനി).

കഴിഞ്ഞ ജൂൺ ഒന്നാം തീയതി രാവിലെ ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടെയാണ് ആൻമരിയയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഓഗസ്റ്റ് 6 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS