HONESTY NEWS ADS

ഇടുക്കി ജില്ലയിൽ നാളെ യു ഡി എഫ് ഹർത്താൽ; രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഇടുക്കി ജില്ലയിൽ നാളെ യു ഡി എഫ് ഹർത്താൽ
ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നാളെ  ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Also Read:  കോതമംഗലത്ത് കര്‍ഷകന്റെ വാഴ വെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി.

1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയ വിതരണം പുനരാരംഭിക്കുക, ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പേരിൽ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, 22/8/2019ലെ ഭൂപതിവ് ചട്ടം ലംഘിച്ചുള്ള നിർമ്മാണം തടയാനുള്ള ഉത്തരവ് റദ്ദ് ചെയുക, സിഎച്ച്ആറിൽ സമ്പൂർണ നിർമ്മാണ നിരോധനമേർപ്പെടുത്തിയ 19/11/2019 ലെ ഉത്തരവ് റദ്ദ് ചെയുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയുക, ജനവാസമേഖലകളെ ബഫർസോണിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുക, വന്യജീവി ശല്ല്യം തടയാൻ നടപടി സ്വീകരിക്കുക, ഡിജിറ്റൽ റീ സർവേ അപാകതകൾ പരിഹരിക്കുക, പിണറായി സർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ജില്ലാ നേതൃത്വം ആഗസ്ത് 18 ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS