HONESTY NEWS ADS

VS ACHUTHANANTHAN


ഭൂമിയിൽ കണ്ട സ്വപ്നത്തിന് ചന്ദ്രനിൽ സാക്ഷാത്കാരം; അഭിനന്ദനങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ.

ഭൂമിയിൽ കണ്ട സ്വപ്നത്തിന് ചന്ദ്രനിൽ സാക്ഷാത്കാരം; അഭിനന്ദനങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ.

ഇന്ത്യക്കിത് അഭിമാന നിമിഷം. ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. 5.45 മുതലായിരുന്നു ലാൻഡിങ് പ്രക്രിയ ആരംഭിച്ചത്.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഗസ്റ്റ് 27ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാൻഡിങ് നടത്താൻ കഴിയുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാൻഡിങ് വിജയകരമായി ലാൻഡർ പൂർത്തിയാക്കി.

KSFE THOPRAMKUDY

ഇന്ത്യ കൈവരിച്ച ഈ ഈ സുപ്രധാന നേട്ടം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം അഭിനന്ദനങ്ങൾ കൊണ്ടും പ്രശംസകൾ കൊണ്ടും നിറയുകയാണ്. ഇന്റർനെറ്റ് ട്രെൻഡുകളിലും ഇന്ത്യയുടെ സുവർണനേട്ടം ആഘോഷമാക്കുകയാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ പ്രതികരണങ്ങളാൽ ട്വിറ്റർ നിറഞ്ഞു. ഈ വികാരാധീനമായ പ്രതികരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS