
ഉര്‍വ പൊലീസാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പലരെയും ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മംഗളൂരുവിലെ നഴ്‌സിങ് കോളജില്‍ നടന്ന ബോധവത്‌കരണ പരിപാടിയിലാണ് പൊലീസിന് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയും ഇയാള്‍ വ്യാജ പൊലീസുകാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തു.
ഇയാളുടെ പക്കല്‍ നിന്നും റോ ഏജൻസി, കേരള പൊലീസ് , കൃഷിവകുപ്പ്, കര്‍ഷകക്ഷേമ വകുപ്പ് (എന്നിവയുടെ വ്യാജ ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തു. ഇത് കൂടാതെ പിഎസ്‌ഐ യൂണിഫോം, പൊലീസ് ഷൂ, ലോഗോ, മെഡല്‍, ബെല്‍റ്റ്, തൊപ്പി, ഒരു ലാപ്ടോപ്പ്, രണ്ട് മൊബൈലുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കബളിപ്പിക്കപ്പെട്ട ആര്‍ക്കും ഉര്‍വ പൊലീസ് സ്റ്റേഷനുമായോ സിറ്റി പൊലീസുമായോ ബന്ധപ്പെടാമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.