HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം വാഹനാപകടം; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ്.

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം വാഹനാപകടം; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ്.

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ തോണ്ടി മലക്ക് സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

Also Read:  കേരളത്തിൽ ഇന്ന് മഴ ശക്തമായേക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത.

ഇന്ന് രാവിലെ ആയിരുന്നു അപകടം. വളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ മുഖത്തിന് പരിക്കേറ്റ ഒരാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും മൂന്ന് വാഹനങ്ങളിലായി  എത്തിയവരുടെ സംഘത്തിലെ ഒരു വാഹനമാണ് അപകടത്തിൽപെട്ടത്. പ്രദേശത്ത് നിരവധി വാഹനങ്ങളാണ് തുടർച്ചയായി അപകടത്തിൽപെടുന്നത്. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെ എസ് ഇ ബി ആരംഭിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS