
മരക്കച്ചവടക്കാരില്‍ നിന്ന് മരം വെട്ടാൻ കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ. ഇടുക്കി വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ.എം. ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി. പഴമ്പള്ളിച്ചാലില്‍ അനധികൃതമായി മരംമുറിച്ചവരില്‍ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. റേഞ്ച് ഓഫീസറെ ജില്ലക്ക് പുറത്തേയ്ക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







