
ബിവറേജസ് ഔട്ട് ലെറ്റിൽനിന്ന് വിദേശമദ്യം വാങ്ങി ഓട്ടോറിക്ഷയിൽ വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. ഇടുക്കി ഉപ്പുതറ സ്വദേശി കല്ലൂർ വീട്ടിൽ നിഖിൽ മോഹനനാണ് അറസ്റ്റിലായത്.
Also Read: അടിമാലി ടൗണിൽ യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഉപ്പുതറ സഹകരണ ബാങ്കിന് സമീപം ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തുന്നതിനിടയാണ് പ്രതി പിടിയിലായത്. പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ ജവാൻ മദ്യം വാഹനത്തിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ കുറെ നാളുകളായി ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങി വിൽപ്പന നടത്തിവരികയായിരുന്നു പ്രതി.
യുവാവിനെതിരെ നിരന്തരം നിരവധി പരാതികൾ ലഭിച്ചത്തോടെയാണ് ഉപ്പുതറ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







