HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വിവാഹം നടക്കാത്തതിൽ വിഷമിച്ചു, ഒടുവിൽ ആത്മഹത്യ ശ്രമം; ഇടുക്കി അടിമാലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരണപ്പെട്ടു.

ഇടുക്കി അടിമാലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ്  മരണപ്പെട്ടു.

ഇടുക്കി അടിമാലി ടൗണിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തിൽ ഇയാൾക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു. ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് പെട്രോളൊഴിച്ചു തീ കൊളുത്തി ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പണിക്കൻകുടി സ്വദേശിയായ ജിനീഷ്. 

Also Read:  ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (14 - ഒക്ടോബർ - 2023 - ശനി).

കയ്യിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാസ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. ഉടൻ ഓടി കൂടിയ നാട്ടുകാർ ചാക്ക് നനച്ചും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവൻ നഷ്ടപ്പെട്ട് ​ഗുരുതരമായി ഇയാൾക്ക് പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

SBI HOME LOANS

മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS