
ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേല്‍. ഗാസമുനമ്പില്‍ നിന്നുമുള്ള ഹമാസിന്റെ ശക്തമായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചത്. ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിനെതിരെ 'ഓപ്പറേഷൻ അയൺ സ്വോർഡ്' എന്ന പേരിലാണ് ഇസ്രായേൽ യുദ്ധം ആരംഭിച്ചിരിക്കുന്നത്.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (07 - ഒക്ടോബർ - 2023- ശനി).
ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസിന്റെ ആക്രമണം. 20 മിനിറ്റിനുള്ളിൽ ഏതാണ്ട് 5000ത്തോളം റോക്കറ്റുകള്‍ ഇസ്രായേലിലേയ്ക്ക് തൊടുത്തതായാണ് ഹമാസിൻ്റെ അവകാശവാദം. എന്നാൽ 2200ഓളം റോക്കറ്റുകൾ ഇസ്രായേലിന് നേരെ തൊടുത്തുവെന്നാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. ആക്രമണത്തില്‍ പ്രായമായ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ആക്രമണത്തിൽ ഹമാസ് ആക്രമണത്തിൽ ആറ് ഇസ്രായേലികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 200ഓളം പേർക്ക് പരിക്കേറ്റതായും 24ഓളം പേരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗാസാ മുനമ്പിൽ വ്യോമാക്രമണം നടത്തിയിരുന്നു.
ഹമാസ് ആക്രമണത്തെ തുടർന്ന് സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറിയതായും മുന്നറിയിപ്പുണ്ട്. ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ഗാസയ്ക്ക് നേരെ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്.
ഇതിനിടെ ഇസ്രായേലിന് നേരെ നടന്നത് ആദ്യപ്രഹരം മാത്രമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഓപ്പറേഷന്‍ അല്‍ അക്‌സാ ഫ്‌ളഡ് എന്നാണ് ഇസ്രായേലിന് എതിരായ ആക്രമണത്തിന് ഹമാസ് പേരിട്ടിരിക്കുന്നത്. ഇസ്രായേലിന്റെ ആക്രമണത്തിനും അധിനിവേശത്തിനും അന്ത്യം കുറിക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവാദിത്വം കാണിക്കാതെ ആക്രമണം കാണിക്കാനുള്ള ഇസ്രായേലിന്റെ സമയം കഴിഞ്ഞെന്നും ഹമാസ് പ്രതികരിച്ചിട്ടുണ്ട്. ഇതിനിടെ ആയുധധാരികളായ ആളുകള്‍ വാഹനങ്ങളില്‍ ഇസ്രായേലിനുള്ളില്‍ പ്രവേശിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്. ഹമാസ് പോരാളികള്‍ ഇസ്രായേലികളെ ബന്ധികളാക്കി പിടികൂടിയതിന്റെ ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്.
പാരാഗ്ലൈഡേഴ്‌സ് അടക്കം ഉപയോഗിച്ചായിരുന്നു ഹമാസ് ആക്രമണം എന്നാണ് പുറത്ത് വരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ മേധാവികളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







