HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കട്ടപ്പന ട്രാഫിക് പോലീസിനെതിരെ കാർട്ടൂൺ വരച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ്.

കട്ടപ്പന ട്രാഫിക് പോലീസിനെതിരെ കാർട്ടൂൺ വരച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ്.

സമൂഹമാധ്യമത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ പരിഹസിച്ച് കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ കാർട്ടൂണിസ്റ്റിനെതിരെ കേസ്. കാട്ടൂണിസ്റ്റ് സജി മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെറ്റി നൽകിയതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ. പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (09 - ഒക്ടോബർ - 2023).

കട്ടപ്പനയിൽ ജനങ്ങളിൽ നിന്ന് പൊലീസ് അനാവശ്യമായി പെറ്റി ഈടാക്കുന്നു എന്നത് കഴിഞ്ഞ കുറച്ച് നാളായി ഉയരുന്ന ആരോപണമാണ്. കഴിഞ്ഞ ദിവസം സജി ദാസ് നിയമലംഘനം നടത്തിയെന്നാരോപിച്ച് ഇദ്ദേഹത്തിന്റെ ഫോട്ടോ പൊലീസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം നടപടിയെ വിമർശിച്ച് കാർട്ടൂൺ പോസ്റ്റിട്ടത്.

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. കാർട്ടൂണിസ്റ്റിനെതിരെയുള്ള പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS