
പരിമിതികളെ പരാജയപ്പെടുത്തി ഏഴ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ഗ്രാൻഡ് മാസ്റ്റർ പ്രമോദ്. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി മെഡലുകൾ കരസ്ഥമാക്കുകയും ഏഷ്യയിലെ അംഗപരിമിതനായ ഫുട്ബോൾ കോച്ചും ആയ ഗ്രാൻഡ് മാസ്റ്റർ പ്രമോദിനാണ് ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ലഭിച്ചത്. ഇടുക്കി ജില്ലയിൽ തന്നെ ഇത്രയും വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കുന്ന ഏക വ്യക്തിയുമാണ് പ്രമോദ്.
കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിയായ ഇദ്ദേഹം പരിമിതി ഇല്ലാത്തവരുടെ കൂടെ മത്സരിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, വേൾഡ് വൈഡ് ഓഫ് റെക്കോർഡ്, ഗ്രാൻഡ് മാസ്റ്റർ റെക്കോർഡ്,URF ലോക റെക്കോഡ്,ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് തുടങ്ങിയവ കരസ്ഥമാക്കിയത്.
ഇന്ത്യന്‍ നാഷണല്‍ അത്ലറ്റും ഏഷ്യന്‍ ഫുട്ബോള്‍ കോച്ചുമായ കഞ്ഞിക്കുഴി ആല്‍പ്പാറ സ്വദേശി പി.ഡി പ്രമോദ് ഫുഡ്ബോളില്‍ നടത്തിയ സിറ്റ് അപ്പ് അടക്കമുള്ള പ്രകടനങ്ങള്‍ക്കും കായിക മികവിനുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന് പുറമെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡും ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ലഭിച്ചത്. പ്രമോദിന് ജന്മന ഇടതുകൈ ഇല്ല. വലതുകരത്തിന് വൈകല്യം ബാധിച്ചതും. ജീവിതത്തില്‍ മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് പുതിയ വഴി വെട്ടിത്തെളിക്കുകയാണ് പ്രമോദ്. കളക്ട്രേറ്റിൽ വവന്യു ഡിപ്പാർറ്റുമെന്റിലെ ജോലിക്ക് പുറമെ ഇടുക്കിയിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കായിക രംഗത്ത് സൗജന്യ പരീശീലനവും പ്രമോദ് നല്‍കിവരുന്നു.
ചുരുളി ആല്‍പ്പാറ പള്ളിക്കുന്നേല്‍ പരേതനായ ദാസിന്റെയും ചിന്നമ്മയുടെയും മകനാണ് പ്രമോദ്. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സര്‍വ്വകലാശാല ഫുട്ബോള്‍ ടീമില്‍ ദേശീയ താരമായി. മാരത്തോണില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ആദ്യ ഭിന്നശേഷിക്കാരനും പ്രമോദ് തന്നെ. ഹൈസ്‌കൂള്‍ തലം മുതല്‍ കായിക രംഗത്ത് മാറ്റുരച്ച പ്രമോദ് നിരവധി സമ്മാനങ്ങളും മെഡലുകളും വാങ്ങിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.








