HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം തൊഴിലാളികളുമായി എത്തിയ ലോറി മറിഞ്ഞു; രണ്ട് പേർ മരണപ്പെട്ടു, 7 പേർക്ക് പരിക്ക്.

ഇടുക്കി: തൊഴിലാളികളുമായി എത്തിയ ലോറി മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു.

വണ്ടിപ്പെരിയാറിന് സമീപം തേങ്ങാക്കൽ എസ്റ്റേറ്റ് 110 ഭാഗത്ത് തൊഴിലാളികളുമായി എത്തിയ ലോറി മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു. ആസം സ്വദേശിയായ ജൈറുൾഹഖ് (31)സിറാജലി (30) എന്നിരാണ് മരണപ്പെട്ടത്. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന അസം സ്വദേശികളായ അമീർ ഹുസൈൻ (25), അസ്മദിൻ ( 48), ഷാജഹാൻ അലി (30), നൂറുൾ ഹഖ് (50), അജീഷ് (40), തേങ്ങാക്കൽ സ്വദേശി ലോറൻസ് (50), ലോറി ഡ്രൈവർ അയ്യപ്പദാസ് (40) എന്നിവർക്ക് പരിക്കേറ്റു. 

Also Read:  നാളെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു; എറണാകുളത്ത് നിയന്ത്രിത അവധി.

ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി  200അടിയോളം താഴ്ചയിൽ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ പ്രാഥമീക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ അപകടത്തിൽ പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ ഔട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്കും പരിക്കേറ്റു. മരണപ്പെട്ട ഇരുവരുടെയും മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS