HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി കുമളിയിൽ നവകേരള സദസിന്‍റെ പ്രചാരണത്തിനായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം,നിയന്ത്രണം നഷ്ട്ടപ്പെട്ട കാളവണ്ടി ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി, വാഹനങ്ങൾക്കും കേടുപാട്.

ഇടുക്കി: കുമളിയിൽ നവകേരള സദസിന്‍റെ പ്രചാരണത്തിനായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം

നവകേരള സദസിന്‍റെ പ്രചാരണത്തിനായി കുമളിയിൽ സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം.  കാളക്കൂട്ടം നിയന്ത്രണം നഷ്ട്ടപ്പെട്ട പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

Also Read:  തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം; മരണപ്പെട്ടത് ഇടുക്കി സ്വദേശികളായ ദമ്പതികള്‍.

സിപിഎം കുമളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ഒന്നാം മൈലിൽ നിന്നും കുമളിയിലേക്കാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാളകൾ പൊതുജനങ്ങൾക്കിടയിലേക്ക് ഓടി കയറുകയായിരുന്നു. ആളുകൾ ഓടി മാറിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം അതേസമയം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

 ടൗണിൽ ഇത്തരത്തിൽ മത്സരം സംഘടിപ്പിച്ചപ്പോൾ വേണ്ട മുൻകരുതുകൾ സ്വീകരിച്ചില്ല എന്ന നിലപാടുമായി പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS