HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പെരുമ്പാവൂരിൽ മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം.

പെരുമ്പാവൂർ: മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു.

എറണാകുളം പെരുമ്പാവൂരിന് സമീപം രായമംഗലത്ത് കുളം ശുചീകരിക്കുന്നതിനിടെ ഹിറ്റാച്ചി കുളത്തിലേക്ക്  മറിഞ്ഞ് വീണ് ഡ്രൈവര്‍ മരണപ്പെട്ടു.ആന്ധ്ര സ്വദേശി ദിവാങ്കർ ശിവാങ്കിയാണ് മരിച്ചത്. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (18 - ഡിസംബർ - 2023)

കുളത്തിന്‍റെ മതിൽ പണിക്കിടെ ഹിറ്റാച്ചി നിയന്ത്രണം നഷ്ട്ടപ്പെട്ട് തെന്നി കുളത്തിലേക്ക് മറിയുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിനടയില്‍  കുടുങ്ങിക്കിടന്ന ദിവാങ്കര്‍ ശിവാങ്കിനെ പെരുമ്പാവൂർ നിന്നും  ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS