HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാല്‍ കോണ്‍ഗ്രസ്'; രാഷ്ട്രീയ അധപതനത്തിന്‍റെ പ്രതീകം; മറിയക്കുട്ടിക്കെതിരെ സിപിഎം.

മറിയക്കുട്ടിക്കെതിരെ സിപിഎം.

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച്‌ ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെ വീണ്ടും സിപിഎം. ഇന്നത്തെ യുഡിഎഫിന്‍റെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിന്‍റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആരോപിച്ചു.'രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാല്‍ കോണ്‍ഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്.

സിപിഎം ഒഴിച്ച്‌ ഏതു പാര്‍ട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വര്‍ഗീസ്  പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അധപ്രദനത്തിന്റെ തെളിവാണ്. അവരെയെന്തിന് ഭയപ്പെടണം. ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല. കേസിനെ ഭയമില്ല. നിയമപരമായി നേരിടും. മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ലെന്നും സി.വി. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS