HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഗ്രോ ബാഗിൽ വളര്‍ത്തിയത് 13 കഞ്ചാവ് ചെടികൾ, മുളപ്പിച്ചത് വിത്ത് പാകി; യുവാവ് പൊലീസ് പിടിയിൽ.

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പൊലീസ് പിടിയിൽ.

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പൊലീസ് പിടിയിൽ. നോർത്ത് പറവൂർ സ്വദേശി സുധീഷിനെയാണ് പറവൂർ പൊലീസ് പിടികൂടിയത്. എറണാകുളം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 

Also Read:  ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാഭരണകൂടം, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാർ ആസ്ഥാനം വിട്ടുപോകാൻ പാടില്ല.

വഴിക്കുളങ്ങരയിൽ ഓട്ടോ വര്‍ക്ക് ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വർക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കണ്ടെത്തിയ തൈകൾക്ക് പതിനെട്ട് സെന്റീമീറ്റർ നീളം വരും. അഞ്ച് വർഷമായി ഇയാൾ വര്‍ക്ക് ഷോപ്പ് നടത്തുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS