HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി കൂദാശ ഇന്ന്; ഇനി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദൈവാലയം

നെടുങ്കണ്ടം: സെന്‍റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി കൂദാശ ഇന്ന്

മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ഇടുക്കി രൂപതയുടെ ഔദ്യോഗിക സ്വീകരണവും പുതുതായി നിർമ്മിച്ച നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയുടെ കൂദാശയും പ്രതിഷ്ഠയും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന ദൈവാലയ പ്രഖ്യാപനവും  രാവിലെ 9.30ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ദേവാലയ കൂദാശയും മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പ്രഖ്യാപനവും നടത്തും.

സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഇടുക്കി മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. ഏബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കൂദാശാ കര്‍മത്തിന് ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. 

ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ 19 ന് ആരംഭിച്ച്‌ 28നുസമാപിക്കും.19നു വൈകുന്നേരം 4.30 ന് കൊടിമരം വെഞ്ചെരിപ്പ്, കൊടിയേറ്റ്: ഫാ. ജയിംസ് വടക്കേക്കുടി, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന - ഫാ. ജോര്‍ജ് വടക്കേല്‍, ഫാ ജെയിംസ് വടക്കേക്കുടി. 20 ന് വൈകുന്നേരം 4.45 ന് കല്‍ക്കുരിശ് വെഞ്ചെരിപ്പ്, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന: ഫാ. ജോസഫ് തച്ചുകുന്നേല്‍. 

21നു രാവിലെ 9 ന് പൊന്തിഫിക്കല്‍ കുര്‍ബാന, പ്രഥമ ദിവ്യാകാരുണ്യ സ്വീകരണം: മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന. 22നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന: ഫാ. അഖില്‍ മഞ്ഞക്കുന്നേല്‍. 23 ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന: ഫാ. ബിബിന്‍ കളരിക്കല്‍. 24നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന: ഫാ ജോണ്‍ ഊരോത്ത്, ഫാ. സ്‌കറിയാ കൈപ്പയില്‍, ഫാ. ഫ്രാന്‍സിസ് കുഴിപ്പള്ളില്‍, ഫാ. ജോസഫ് ആലുങ്കത്താഴെ, ഫാ. ജോണ്‍ തൊണ്ണംമാക്കല്‍. 

25നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന - ഫാ. ജോര്‍ജ് തകിടിയേല്‍. 26നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന: ഇടവകയില്‍ നിന്നുള്ള വൈദികര്‍. 27നു വൈകുന്നേരം നാലിന് പൊന്തിഫിക്കല്‍ കുര്‍ബാന, തിരുനാള്‍ സന്ദേശം - മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, തുടര്‍ന്ന് കിഴ്കേക്കവല വഴി ടൗണ്‍ പ്രദക്ഷിണം, വാദ്യമളങ്ങള്‍. 28 ന് വൈകുന്നേരം നാലിന് പൊന്തിഫിക്കല്‍ കുര്‍ബാന, തിരുനാള്‍ സന്ദേശം: മാര്‍. ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, തുടര്‍ന്ന് പടിഞ്ഞാറേക്കവല വഴി ടൗണ്‍ പ്രദക്ഷിണം, രാത്രി എട്ടിന് പരി. കുര്‍ബാനയുടെ ആശീര്‍വാദം, തുടര്‍ന്ന് ആകാശവിസ്മയം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS