
ജനുവരി ഒന്നാം തിയതി അർദ്ധരാത്രി മുതൽ കാണാതായ ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവിനെ ഡൽഹിയിൽ നിന്നും കണ്ടെത്തി. വാഴത്തോപ്പ് മുല്ലക്കാനം സ്വദേശി മേച്ചേരിപുത്തൻവീട്ടിൽ ഉല്ലാസിനെയാണ് (അഖിലേഷ് ഉദയൻ-29) കണ്ടെത്തിയത്.
Also Read: ഭരണകൂട ഭീകരത; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് KPCC.
അർദ്ധരാത്രി വീടുവിട്ട് ഇറങ്ങിയ ഉല്ലാസ് കെഎസ്ആർടിസി ബസിൽ ആലുവയിൽ എത്തുകയും ഇവിടെ ഇന്ന് ട്രെയിൻ മാർഗം ഡൽഹിക്ക് പുറപ്പെടുകയുമായിരുന്നു. കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ ഇടുക്കി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനിടെ ഡൽഹിയിൽ എത്തിയ ഇയാൾ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടു.
തുടർന്ന് ഡൽഹിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഉല്ലാസിനെ കണ്ടെത്തുകയും നാട്ടിലെത്തിക്കുകയുമായിരുന്നു. ജോലി അന്വേഷിച്ച് പുറപ്പെട്ടതാണെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്. ഇടുക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിനെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






