
അടിമാലി കുമളി ദേശീയ പാതയിൽ കീരിത്തോടിന് സമീപം പാറ അടർന്ന് വീണ് ദേശീയപാതയിൽ പതിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ഈ സമയം വാഹനവും മറ്റു കാൽനടയാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ചെറു വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി ഇപ്പോൾ കടന്നു പോകാൻ സാധിക്കുന്നത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ നാട്ടുകാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






