
ഇടുക്കി രാജാക്കാട് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. ഇന്നുപുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. രാജാക്കാട് ടൗണിനു സമീപമുള്ള ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. പലഹാരമുണ്ടാക്കി വില്പന നടത്തുന്ന സന്തോഷ് എന്നയാളും ഭാര്യ ശ്രീജയും കുടുംബവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. പുതിയ സിലിണ്ടർ മാറ്റിവയ്ക്കുമ്പോഴായിരുന്നു അപകടം.
രാവിലെ പലഹാരമുണ്ടാക്കുന്നതിനായി അടുക്കളയിലെത്തി തീകത്തിച്ചപ്പോഴായിരുന്നു അപകടം. സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ ഒന്നിന്‍റെ വാഷർ തെന്നിമാറി ഗ്യാസ് ചോർന്ന് തീപിടിത്തമുണ്ടാകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഇവരെ പുറത്തിറക്കി. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തില്‍ പൊള്ളലേറ്റ സന്തോഷും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സന്തോഷിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ശ്രീജയും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






