HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; 'വീഞ്ഞ്, കേക്ക്' പ്രയോഗം പിൻവലിക്കുന്നുവെന്ന് സജി ചെറിയാൻ.

വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നതായി മന്ത്രി സജി ചെറിയാൻ.

പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെക്കുറിച്ച് താൻ നടത്തിയ വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നതായി മന്ത്രി സജി ചെറിയാൻ. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവും ഇല്ല. തൻ്റെ പരാമർശങ്ങൾക്കെതിരെ വൈദിക ശ്രേഷ്ഠർ ഉൾപ്പടെ രംഗത്തുവന്ന സാഹചര്യത്തിലാണ് പരാമർശം പിൻവലിക്കുന്നതെന്നും സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

മണിപ്പൂർ വിഷയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഉന്നയിക്കണമായിരുന്നു. ഇതിൽ ശക്തമായി പ്രതികരിക്കണമായിരുന്നു. ബിഷപ്പുമാർക്ക് കൂടുതൽ ജാഗ്രത വേണമെന്നായിരുന്നു താൻ പ്രസംഗത്തിൽ ഉന്നയിച്ചത്. ഇതിനെ എതിർക്കുന്നവർ അത് ചെയ്യുന്നില്ലെന്നാണ് താൻ ഉദ്ദേശിച്ചത്. തന്റെ പരാമർശം വ്യക്തിപരമായിരുന്നെന്നും സജി ചെറിയാൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS