HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയം ഇനി മേജർ ആർക്കി എപ്പിസ്സ്‌ക്കോപ്പൽ തീർഥാടന കേന്ദ്രം: ചരിത്ര വഴികളിലൂടെ..... വീഡിയോ.

ഇടുക്കി: നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയം ഇനി മേജർ ആർക്കി എപ്പിസ്സ്‌ക്കോപ്പൽ തീർഥാടന കേന്ദ്രം

ഹൈറേഞ്ചിലെ പുരാതന ദേവാലങ്ങളിൽ ഒന്നായ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി 2024 ജനുവരി 18 ന് മേജർ ആർക്കി എപ്പിസ്സ്‌ക്കോപ്പൽ തീർഥാടന കേന്ദ്രം എന്ന പദവിയേക്ക് ഉയർത്തപ്പെടുന്നു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഇടവക ദേവാലയം എന്ന പരിഗണന കണക്കിലെടുത്താണ് ഈ പദവി നല്കുന്നത്. സീറോ മലബാർ സഭ സിനഡിലാണ് ഈ ദേവാലയത്തിന് ആർക്കി എപ്പിസ്ക്‌കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവി നൽകാൻ തീരുമാനമായത്. പുതിയ പദവി ലഭിക്കുന്നതോടെ വർഷം തോറും മേജർ ആർച്ച് ബിഷപ്പ് പള്ളിയിൽ സന്ദർശനം നടത്തി ദിവ്യബലി അർപ്പിക്കും. ദേവാലയത്തിലെ പ്രധാന തിരുസ്വരൂപം വിശുദ്ധ സെബസ്ത്യാനോസിൻ്റേതാണ്. വിശുദ്ധന്റെ തിരുനാൾ ഹൈറേഞ്ചിലെ തന്നെ പ്രശസ്തമായ തിരുനാളുകളിൽ ഒന്നാണ്.

ചരിത്ര വഴികളിലൂടെ നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് ദേവാലയം

നെടുങ്കണ്ടത്ത് വാസമുറപ്പിച്ച ക്രൈസ്തവരുടെ ആവശ്യം പരിഗണിച്ച് ഹൈറേഞ്ചിൻ്റെ  മിഷണറി പുൽപ്പറമ്പിൽ ശൗര്യാരച്ചൻ എന്ന സി എം ഐ വൈദികൻ വണ്ടന്മേട്ടിൽനിന്നും കാൽനടയായി 1952 ഒക്ടോബർ 20-ന് നെടുങ്കണ്ടത്തെത്തി പാട്ടത്തേക്കുഴി മത്തായി വർക്കിയുടെ വീട്ടുമുറ്റത്ത്ഒരു പന്തൽ കെട്ടി ആദ്യത്തെ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും, വീടുകൾ വെഞ്ചരിക്കുകയും ചെയ്തു.

അന്നുകൂടിയ വിശ്വാസികളുടെ ആഗ്രഹപ്രകാരം പാട്ടത്തേക്കുഴി വർക്കി പള്ളിക്കുവേണ്ടി നല്കിയ സ്ഥലത്ത് ഒരു താത്ക്കാലിക ദൈവാലയം നിർമ്മിച്ചു. അത്ഭുതപ്രവർത്തകനായ വിശുദ്ധ സെബസ്റ്റ്യാനോസ് സഹദായുടെ നാമധേയത്തിൽ നിർമ്മിച്ച പ്രസ്തുത ദൈവാലയത്തിൽ 1954 ജനുവരി 20-ന് നാടൊന്നായി പ്രഥമ തിരുനാൾ ആഘോഷിച്ചു. പള്ളിയുടെ സൗകര്യക്കുറവു പരിഹരിക്കുന്നതിന് ഇടവകക്കാർ സഹകരിച്ച് മുളയും പുല്ലും ഉപയോഗിച്ച് പുതിയ പള്ളി നിർമ്മിച്ചു.

1954-ൽ പട്ടം താണുപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ഹൈറേഞ്ച് കോളനൈസേഷൻ സ്‌കീം പ്രകാരം 1 955 ജനുവരി 20-ന് പട്ടം കോളനി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് അനേകമാളുകൾ ഹൈറേഞ്ചിലേക്ക് കുടിയേറ്റം നടത്തുകയും ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു.

ചരിത്ര വഴികളിലൂടെ..... സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയം വീഡിയോ .....



1956 ജൂലൈ 27-നു കോതമംഗലം രൂപത രൂപീകൃതമാവുകയും 10.01.1957-ൽ അഭിവന്ദ്യ മാർ മാത്യു പോത്തനാമൂഴി കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപെടുകയും ചെയ്തു. അതോടെ എറണാകുളം അതിരൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശം കോതമംഗലം രൂപതയുടെ അധീനതയിലാവുകയും ചെയ്തു. 1958 ഫെബ്രുവരിയിൽ ബഹു.അക്വിലാസ് അച്ചൻ(സി.എം.ഐ.)നെടുങ്കണ്ടം ഇടവകയുടെ ചുമതലയേറ്റു. സ്ഥിരമായി നെടുങ്കണ്ടം പള്ളിയിൽ ഒരു അച്ചനില്ലാത്തതിൻ്റെ ബുദ്ധിമുട്ടുകൾ ഇടവകക്കാർ പിതാവിനെ അറിയിച്ചതനുസരിച്ച് രൂപതാ ചാൻസലർ ഫാ.ജോൺ പിണക്കാട്ട് ഇവിടെയെത്തി സ്ഥിതിഗതികൾ മനസ്സിലാക്കി റിപ്പോർട്ടു സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ 1959 മെയ് 1-ന് അഭിവന്ദ്യ പിതാവ് നെടുങ്കണ്ടം സന്ദർശിച്ചു. 

തുടർന്ന് റവ.ഫാ.ജോസഫ് കക്കുഴിയെ പ്രഥമവികാരിയായി നിയമിക്കുകയും 1959 ജൂൺ 8-ന് കക്കുഴിയച്ചൻ നെടുങ്കണ്ടം ഇടവകയുടെ ചുമതലയേൽക്കുകയും ചെയ്തു. കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിക്കുന്നതിന് പള്ളിക്കുവേണ്ടി കൂടുതൽ സ്ഥലം ലഭ്യമാക്കി. 1960 ഏപ്രിൽ 28-ന് പുതിയ പള്ളിക്കു തറക്കല്ലിടുകയും അച്ചൻ്റെ നേതൃത്വത്തിൽ ഇടവകക്കാരുടെ പ്രയത്നത്തിന്റെ ഫലമായി പള്ളിപണി പൂർത്തിയാക്കുകയും ചെയ്തു. ഹൈറേഞ്ചു പ്രദേശത്തെ ഏറ്റവും വലിയതും മനോഹരവുമായ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് കർമ്മം 1967 ജനുവരി 24-ന് അഭിവന്ദ്യ പിതാവ് മാർ മാത്യു പോത്തനാംമൂഴി നിർവഹിച്ചു. നെടുംകണ്ടം പള്ളിയുടെ സ്ഥാപകനായ ശൗര്യാരച്ചൻ തന്നെയാണ് മുണ്ടിയെരുമ, ചേമ്പളം, നെറ്റിത്തൊഴു, വണ്ടന്മേട്, മ്ലാമല, കീരീക്കര, തുടങ്ങിയ കുടിയേറ്റ പ്രദേശങ്ങളിലും ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചത്.

അൻപത്തിയാറ് വർഷങ്ങൾക്ക് ശേഷം 2018 സെപ്റ്റംബർ മാസം എട്ടാം തീയതി ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് വികസിത നെടുംകണ്ടത്ത് നിലവിലെ പളളിയുടെ പോരായ്മകൾ മനസ്സിലാക്കി പുതിയ ദേവാലയത്തിൻ്റെ തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട വികാരിയച്ചൻ റവ.ഫാ. ജെയിംസ് ശൗര്യാങ്കുഴിയുടെ നിസ്സീമമായ അർപ്പണ മനോഭാവവും, കർമ്മോത്സുകമായ നേതൃത്വവും ഇടവക ജനത്തിൻ്റെ നിസ്സീമമായ കഠിനാധ്വാനവും അതിമനോഹരമായ ദേവാലയമെന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചു.

2024 ജനുവരി 18 ന് പുതിയ ദേവാലയത്തിൻ്റെ കൂദാശകർമ്മം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ. റാഫേൽ തട്ടിൽ പിതാവ് നിർവഹിക്കും. തുടർന്ന് പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങളോടെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയം മേജർ ആർക്കി എപ്പിസ്സ്‌ക്കോപ്പൽ തീർഥാടന കേന്ദ്രം എന്ന മഹനീയ പദവിയിലേക്ക് ഉയർത്തപ്പെടും. മേജർ ആർച്ച് ബിഷപ് പദവിയിലെത്തിയ വല്യപിതാവ് റാഫേൽ തട്ടിലിൻ്റെ ആദ്യ ഹൈറേഞ്ച് സന്ദർശനവും തീർത്ഥാടന കേന്ദ്ര പ്രഖ്യാപനവും ദൈവാലയ കൂദാശയും അനുഗ്രഹപ്രദവും ആഘോഷവും ആക്കാനുള്ള ശ്രമത്തിലാണ് ഇടവക ജനവും തദ്ദേശവാസികളും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS