HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇരട്ടയാർ ചെമ്പകപ്പാറയ്ക്ക് സമീപം ബസിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു.

ഇടുക്കി: ഇരട്ടയാർ ചെമ്പകപ്പാറയ്ക്ക് സമീപം ബസിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു.

ചെമ്പകപ്പാറ പള്ളിക്കാനത്തിന് സമീപം ബസിൽ നിന്നും റോഡിലേക്ക് വീണ് യുവാവ് മരണപ്പെട്ടു. ഇടുക്കി കൊച്ചു കാമാക്ഷി സ്വദേശി പെരുമ്പേറ്റ് പ്രജി (40) ആണ് മരണപ്പെട്ടത്. 

Also Read:  ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം.

ഇന്ന് വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം. പള്ളിക്കാനത്ത് പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തിലെ ജോലി കഴിഞ്ഞ് പ്രജി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത് . തോപ്രാംകുടിക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോൾ റോഡിൽ വീഴുകയായിരുന്നു. 

പരിക്കേറ്റ പ്രജിയെ ഉടൻതന്നെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS