HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബുധനാഴ്‌ച പണിമുടക്ക്; സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.

പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.

ബുധനാഴ്‌ച പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്‌ത സൂചനാ പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് എതിരായ പണിമുടക്കിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചു. ഏകീകൃത പൊതുസർവീസിലെ അപാകതകൾ പരിഹരിക്കുക, മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, 6 ഗഡു ഡിഎ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക മുതലായ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടക്കുക. പണിമുടക്ക് സർക്കാർ ഓഫിസുകളുടേയും സ്കൂ‌ളുകളുടേയും പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന് വിലയിരുത്തിയാണ് സർക്കാർ ഇപ്പോൾ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS